Local News
സഫാരി വിന് 25 ടൊയോട്ട റെയ്സ് കാര്‍സ് മെഗാ പ്രമോഷന്റെ അവസാന നറുക്കെടുപ്പിലെ വിജയികളെ തെരെഞ്ഞെടുത്തു

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷനായ വിന് 25 ടൊയോട്ട റെയ്സ് കാര്‍സ് പ്രമോഷന്റെ ആറാമത്തെയും അവസാനത്തെയും നറുക്കെടുപ്പിലെ വിജയികളെ തെരെഞ്ഞെടുത്തു. സെപ്റ്റംബര്‍ 30 ന് അബുഹമൂറിലെ സഫാരി മാളില്‍ വെച്ചു നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രിതിനിധിയും സഫാരി മാനേജ്മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.
നറുക്കെടുപ്പിലെ സമ്മാനാര്‍ഹര്‍ ഫായിസ് (കൂപ്പണ്‍ നമ്പര്‍: STR600066123), അഫ്റാര്‍ (കൂപ്പണ്‍ നമ്പര്‍: STR601105023), വിജയ അമൃത നായിഡു പുലാഗല (കൂപ്പണ്‍ നമ്പര്‍: STR601024174 ), ദയ്ലന് (കൂപ്പണ്‍ നമ്പര്‍: STR600320317 ) ഫ്ളോഡെലിസ പലില്ലോ (കൂപ്പണ്‍ നമ്പര്‍: STR600394247) എന്നിവരെയാണ് വിജയികളായി തെരെഞ്ഞെടുത്തത്.
2025 ഫെബ്രുവരിയിലാണ് മെഗാ പ്രമോഷന് ആരംഭിച്ചത്.
