
ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ ആറാമത് ഉച്ചകോടി ഇന്ന് ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രകൃതി വാതകം, എനര്‍ജിയുടെ ഭാവി രൂപപ്പെടുത്തല്‍ എന്ന പ്രമേയത്തോടെ ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ ആറാമത് ഉച്ചകോടി ഇന്ന് ദോഹയില്‍ നടക്കും.
ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ റിസോര്‍ട്ടിലും കണ്‍വെന്‍ഷന്‍ ഹോട്ടലില്‍ ഇന്ന് രാവിലെ നടക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സംബന്ധിക്കും.
നിരവധി രാഷ്ട്രത്തലവന്മാര്‍, ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍, ഊര്‍ജ മേഖലയിലെ വിദഗ്ധര്‍ എന്നിവരുടെ പങ്കാളിത്തം ഉച്ചകോടിയെ സവിശേഷമാക്കും.