പത്മശ്രീ കെ വി റാബിയക്ക് ഡോം ഖത്തർ ആദരം
ഇന്ത്യാ ഗവൺമെന്റിന്റെ പത്മശ്രീ പുരസ്കാര വിജയി വെള്ളിലകാട്ടിലെ വെള്ളിനക്ഷത്രം പത്മശ്രീ കെ വി റാബിയക്ക് മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ജനകീയ സ്വീകരണം നൽകി. സൂം വെർച്വൽ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച ചടങ്ങിൽ ഖത്തറിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
ഡോം ഖത്തറിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി ഉണ്ടെന്നും എല്ലാ ആളുകളെയും ഉൾക്കൊള്ളുന്ന ഇത്തരം പൊതു കൂട്ടായ്മകൾ നാടിന് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
തിരുരങ്ങാടി മണ്ഡലം എം എൽ എ കെ. പി എ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി, കൗൺസിലർ അരിമ്പ്ര അബ്ദുള്ള, ഐ സി സി പ്രസിഡണ്ട് പി എം ബാബുരാജ്, ലേഡീസ് വെഡിങ് ചെയർപേഴ്സൺ റസിയ ഉസ്മാൻ, ലേഡീസ് വിങ് കോഡിനേറ്റർ സൗമ്യ പ്രദീപ്, എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. ഡോം ഖത്തർ മെമെന്റോയും സ്നേഹോപഹാരവും ചീഫ് കോർഡിനേറ്റർ ഉസ്മാൻ കല്ലൻ, റസിയ ഉസ്മാൻ, മുൻസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി, വാർഡ് കൗൺസിലർ അരിമ്പ്ര മുഹമ്മദാലി എന്നിവർ ചേർന്ന് കൈമാറി . ചീഫ് ട്ടൻ അച്ചു ഉള്ളാട്ടിൽ പത്മശ്രീ റാബിയയെയെ സദസ്സിന് പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രസിഡണ്ട് വി സി മഷ്ഹൂദ് അധ്യക്ഷതവഹിച്ചു. ഓരോ പ്രതിസന്ധികളേയും തരണം ചെയ്തു വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെയും മലപ്പുറത്തിനും അഭിമാനമായി മാറിയ പത്മശ്രീ കെ വി റാബിയക്ക് തുടർന്നുള്ള പ്രവർത്തനങ്ങളിൽ യോജിച്ച് പ്രവർത്തിക്കാൻ കഴിയുന്ന മേഖലകളിൽ ഉണ്ടാകുമെന്ന് പ്രസിഡണ്ട് വി സി മഷ്ഹൂദ് ഉറപ്പുനൽകി.
പരിപാടികൾക്ക് രതീഷ് കക്കോവ്, നബ്ഷാ മുജീബ്, ഷംല ജാഫർ, നൗഫൽ കട്ടുപ്പാറ, നിയാസ് കൈപേങ്ങൽ, ഇർഫാൻ ഖാലിദ്, അബ്ദുൽ റഷീദ് പിപി, ബാലൻ എം, പി ശ്രീധർ, ബഷീർ കുനിയിൽ, ശ്രീജിത്ത് നായർ എന്നിവർ നേതൃത്വം നൽകി. ട്രഷറർ കേശവദാസ് നിലമ്പൂർ നന്ദി പറഞ്ഞു.