യുണീഖ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
ദോഹ. ജിസിസി യിലെ ആദ്യത്തെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് നഴ്സസ് സ്പോർട്സ് ഫിയസ്റ്റ 2021-22 വിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ നഴ്‌സുമാർക്കായി സംഘടിപ്പിച്ച സെവെൻസ് ഫുട്ബോൾ ടൂർണമെന്റിന് സമാപനം.
വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നായി 8 ടീമുകളിലായി 120 നഴ്സുമാർ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ ഖത്തർ റെഡ് ക്രെസന്റ് ഹെൽത്ത് സെന്ററിലെ ആൽഫ എഫ്.സി വിജയികളും മെഡിക്കോസ് എഫ്. സി റണ്ണർ അപ്പും ആയി, പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി ശ്രി. നിസാർ കാമശ്ശേരിയെയും ബെസ്റ്റ് ഗോൾ കീപ്പറായി ശ്രി. ഷഫീറിനെയും തിരഞ്ഞെടുത്തു.
യുണീഖ് പാട്രണും വിഷൻ ഗ്രൂപ്പ് എംഡി യുമായ ശ്രീ. നൗഫൽ എൻ.എം, ഐ സി ബി എഫ് പ്രസിഡന്റ് ശ്രി സിയാദ് ഉസ്മാൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡന്റ് ശ്രി. ഷെജി, ഐ സി ബി എഫ് സെക്രട്ടറി ശ്രി. സാബിത്, ഡോ. ഫുവാദ് തുടങ്ങിയവർ ചേർന്ന് ഉത്ഘാടനം നിർവഹിച്ചു.
യുണീഖ് പ്രസിഡന്റ് ശ്രീമതി മിനി സിബി യുടെ അധ്യക്ഷതയിൽ ചേർന്ന വർണാഭമായ സമാപന ചടങ്ങിൽ ബഹു:ഇന്ത്യൻ അംബാസിഡർ ഡോക്ടർ ദീപക് മിത്താൽ വിശിഷ്ടാഥിതി ആയി വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി, ലുസൈൽ ഫുട്ബോൾ ക്ലബ് പ്രസിഡന്റ് ശ്രി.നവാഫ് അൽ മുദാക റണ്ണർ ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി.
ഇന്ത്യൻ എംബസി അറ്റാശെ ക്യാപ്റ്റൻ മോഹൻ, ഐ.എസ്.സി. പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ഐ.ബി.പി.സി പ്രസിഡന്റ് ശ്രീ ജാഫർ യു സാദിക്ക്, ഐ സി സി പ്രസിഡന്റ് ശ്രി. പി.എൻ. ബാബുരാജ് തുടങ്ങി ഇന്ത്യൻ എംബസിയുടെ കീഴിൽ ഉള്ള വിവിധ അപക്സ് ബോഡി പ്രതിനിധികളും മറ്റ് കമ്മ്യൂണിറ്റി ലീഡേഴ്‌സും ചേർന്ന് വിജയികളെ ആദരിച്ചു.
കോവിഡ് മഹാമാരിയിലെ മുകവുറ്റ സേവനത്തിന് എച്ച് എം സി ആംബുലൻസ് ടീമിനെയും ഖത്തർ വാക്‌സിനേഷൻ സെന്റർ ഓപ്പറേഷണൽ മാനേജർ ശ്രി. ലത്തീഫിനേയും ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ആദരിച്ചു.
ഇന്ത്യൻ അംബാസിഡർ ക്കുള്ള സ്നേഹോപഹാരം പ്രസിഡന്റ് ശ്രി. മിനി സിബി കൈമാറി.
കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേകം ഒരുക്കിയ മത്സരങ്ങളും, വിനോദങ്ങളും കോവിഡ് കാല സേവങ്ങൾക്കിടയിൽ നഴ്സിംഗ് കുടുംബംങ്ങൾക് വലിയ പ്രചോദനവും, സന്തോഷവും നൽകുന്നതാണെന്ന് കമ്മ്യൂണിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു.
പങ്കെടുത്തവർക്കും സ്പോൺസെഴ്സിനും നന്ദിയും ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ കായിക മികവിനായി ഇത്തരം സ്പോർട്സ് ഇവന്റുകൾ തുടർന്നും സംഘടിപ്പിക്കുമെന്നും കായിക വിഭാഗം തലവൻ ശ്രീ. നിസാർ ചെറുവത്ത് പറഞ്ഞു.
ഖത്തർ 2022 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന് ഇന്ത്യൻ നഴ്സുമാരുടെ പിന്തുണ അറിയിച്ചു കൊണ്ടുള്ള “NURSES SPORTS FIESTA 2022” യുടെ അവസാന ഇവന്റ് ആയ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 വൈകാതെ നടക്കുമെന് കായിക വിഭാഗം അംഗം ശ്രീ. അജ്മൽ ഷംസ് അറിയിച്ചു.