
ഖത്തറില്‍ ഇന്ന് 2 കോവിഡ് മരണം 311 പേര്‍ക്ക് പോസിറ്റീവ് 586 പേര്‍ക്ക് രോഗമുകതി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്ന് 2 കോവിഡ് മരണം 311 പേര്‍ക്ക് പോസിറ്റീവ് 586 പേര്‍ക്ക് രോഗമുകതി. കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 21,676 പരിശോധനയില്‍ 26 യാത്രക്കാര്‍ക്കടക്കം 311 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 285 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചു. 586 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു എന്നത് ഏറെ ആശ്വാസകരമാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 3173 ആയി കുറഞ്ഞു.
രാജ്യത്തെ മൊത്തം കോവിഡ് മരണം 670 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 2 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരെയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 33 പേര്‍ ആശുപത്രിയിലും 20 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലുണ്ട്.