
ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
ദോഹ. ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശൂര്‍ ജില്ലയില്‍ മാരേക്കാട് കുരിയപ്പറമ്പില്‍ അബ്ദു മകന്‍ ഷിഹാബുദ്ധീനാണ് മരിച്ചത്. 49 വയസായിരുന്നു.
കഴിഞ്ഞ ഒരു മാസത്തോളമായി കോവിഡ് ബാധിച്ച് ഹസം മൊബൈരിക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.
ഖൈറുന്നീസയാണ് ഭാര്യ, അഹ്‌മദ് ഷാ, ആദില്‍ ഷാ, അമന്‍ ഷാ എന്നിവര്‍ മക്കളാണ്.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്ന് വൈകുന്നേരം കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.