
Breaking News
ഖത്തറിന് ആശ്വാസം, പ്രതിദിന കോവിഡ് കേസുകള്‍ മുന്നൂറില്‍ താഴെയെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന് ആശ്വാസം, പ്രതിദിന കോവിഡ് കേസുകള്‍ മുന്നൂറില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 20435 പരിശോധനയില്‍ 15 യാത്രക്കാര്‍ക്കടക്കം 291 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 276 പേര്‍ സാമൂഹ്യവ്യാപനത്തിലൂടെ കോവിഡ് ബാധിച്ചവരാണ്. 348 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 2883 ആയി. ഒരാളെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരെയും ഇന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. നിലവില്‍ 30 പേര്‍ ആശുപത്രിയിലും 18 പേര്‍ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലുണ്ട്.