ഇസ്ലാമിക് സ്റ്റഡി സെന്റര്‍ മദ്‌റസ പ്രിന്‍സിപ്പല്‍ ആയി സിറാജ് ഇരിട്ടി നിയമിതനായി
ദോഹ : ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇസ്ലാമിക് സ്റ്റഡി സെന്റര്‍ മദ്രസയുടെ പ്രിന്‍സിപ്പല്‍ ആയി പണ്ഡിതനും പ്രഭാഷകനുമായ സിറാജ് ഇരിട്ടി നിയമിതനായി. തുമാമയിലെ പുതിയ ക്യാമ്പസില്‍ ആയിരിക്കും മദ്രസ തുടര്‍ന്ന് പ്രവര്‍ത്തിക്കുക. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, വിശുദ്ധ ഖുര്‍ആന്‍ പഠനപദ്ധതി ആയ വെളിച്ചം ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കടവത്തൂര്‍ നുസ്രത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ നിന്നും അഫ്‌സല്‍ ഉല്‍ ഉലമ ബിരുദം, മദീനത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്നും പോസ്റ്റ് ഗ്രാജ്വേഷന്‍, അറബി ഭാഷയില്‍ ബി എഡ്, യൂ ജി സി അംഗീകരിച്ചു നല്‍കുന്ന നെറ്റ് എന്നിവ പൂര്‍ത്തിയാക്കിയ സിറാജ് ഇരിട്ടി മൂന്ന് പതിറ്റാണ്ട് കാലമായി അധ്യാപന രംഗത്ത് സജീവമാണ്. കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജ് ലക്ചറര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ ലക്ചറര്‍, കണ്ണൂര്‍ ഇസ്ലാഹിയ അറബിക് കോളേജ് ലക്ചറര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലക്ഷദീപ് പഠനകേന്ദ്രത്തിന്റെ അറബിക് വിഭാഗം തലവന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. അക്കാദമിക് രംഗത്തെ നിരവധി സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. നിലവില്‍ ഖത്തര്‍ ഇസ്ലാമിക് ബാങ്കില്‍ സിനിയര്‍ ഓഫീസര്‍ ആയി ജോലി ചെയ്തു വരുന്ന സിറാജ് ഇരിട്ടിയുടെ സേവനം ഇസ്ലാമിക് സ്റ്റഡി സെന്ററിന്റെ പുരോഗതിക്ക് വലിയ മുതല്‍ക്കൂട്ടാകും.
സിറാജ് ഇരിട്ടി
പ്രിൻസിപ്പൽ
അബ്ദുൽ റഹ്മാൻ മദനി
വൈസ് പ്രിൻസിപ്പൽ
അബ്ദുൽ ലത്തീഫ് നല്ലളം
അക്കാഡമിക് ഡയറക്ടർ
വൈസ് പ്രിന്‍സിപ്പല്‍ ആയി അബ്ദുല്‍ റഹ്‌മാന്‍ മദനി മാത്തോട്ടത്തെ നിയമിച്ചു. മദീനത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ അദ്ദേഹം കഴിഞ്ഞ മുപ്പത്തിയാറു വര്‍ഷമായി മതാധ്യാപന രംഗത്ത് സജീവമാണ്. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ശാന്തി നികേതന്‍ മദ്രസ മുതല്‍ ഇസ്ലാമിക് സ്റ്റഡി സെന്ററില്‍ സേവനമനുഷ്ഠിച്ചു വരുന്നു. കേരള നദ്വതുല്‍ മുജാഹിദീന്‍ ആയിരത്തിതൊള്ളയിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ഏര്‍പ്പെടുത്തിയ മാതൃക അധ്യാപകര്‍ക്കുള്ള പ്രഥമ പുരസ്‌കാരത്തിനു അര്‍ഹനായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മിനിസ്ട്രി ഓഫ് മൈനര്‍ അഫഴ്‌സില്‍ ഉദ്യോഗസ്ഥനാണ്.
അക്കാദമിക് ഡയരക്ടര്‍ ആയി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ ലത്തീഫ് നല്ലളം രണ്ടായിരത്തി പതിനെട്ടു മുതല്‍ ഇസ്ലാമിക് സ്റ്റഡി സെന്ററിന്റെ അക്കാഡമിക് ഡയരക്ടര്‍ ആയി സേവനം അനുഷ്ഠിച്ചു വരുന്നു. അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ നേടിയ അദ്ദേഹം മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനും കരസ്ഥമാക്കിയിട്ടുണ്ട്. ഇരുപത്തി രണ്ടു വര്‍ഷമായി അധ്യാപന രംഗത്തും സംഘടന പ്രവര്‍ത്തനരംഗത്തും സജീവമാണ്. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി, എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.നിലവില്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് ആണ്.തുമാമ ഗ്രീന്‍ വുഡ് സ്‌കൂളില്‍ ആരംഭിച്ച ഇസ്ലാമിക് സ്റ്റഡി സെന്റര്‍ മതവിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുകള്‍ക്കു തുടക്കമാവും.കൂടുതല്‍ വിവരങ്ങള്‍ക്ക് 6676 1747,7005 0254 എന്നീ നമ്പറുകളില്‍ ബന്ധപെടുക.