ഖത്തര്‍ ചാരിറ്റി സ്‌കൂള്‍ ഫിയസ്റ്റ- സമ്മാനദാനവും, സമാപനവും നാളെ
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ ചാരിറ്റി സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് – ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്.സി.സി) മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച സ്‌കൂള്‍ ഫിയസ്റ്റയുടെ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും, സമാപനവും മാര്‍ച്ച് 11 നു വെള്ളിയാഴ്ച മൂന്ന് മണിക്ക്-കോളേജ് ഓഫ് നോര്‍ത്ത് അത്‌ലാന്റിക്കില്‍ നടക്കും . മുപ്പതോളം സ്‌കൂളുകളില്‍ നിന്നും അറബിക്കിലും , ഇംഗ്ലീഷിലുമായി കവിത പാരായണം , സംവാദം, വാര്‍ത്താ വായന, പ്രഭാഷണം എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍ നടന്നത് . സമ്മാനദാന ചടങ്ങില്‍ ഖത്തര്‍ ചാരിറ്റി പ്രതിനിധികള്‍ പങ്കെടുക്കും .
വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വികസിപ്പിക്കാനും, പരിപോഷിപ്പിക്കാനും , പ്രോത്സാഹനം നല്‍കാനുമായി സ്‌കൂള്‍ ഫിയസ്റ്റ സംഘടിപ്പിക്കുന്നതെന്ന് ഖത്തര്‍ ചാരിറ്റി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 44661213 , 33171397