Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ പറപ്പൂര്‍ മഹല്ല് കമ്മിറ്റി സി പി അബ്ദുസ്സലാം പ്രസിഡണ്ട് , ശരീഫ് സെക്രട്ടറി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പറപ്പൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ പറപ്പൂര്‍ മഹല്ല് കമ്മറ്റിയുടെ പുതിയ പ്രസിഡണ്ടായി സി പി അബ്ദുസ്സലാമിനേയും സെക്രട്ടറിയായി ശരീഫ് കെ കെ ടി യെയും തെരഞ്ഞെടുത്തു. ടി ഇ അനീസ് ബാബുവാണ് ട്രഷറര്‍. ദോഹയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇബ്രാഹിം കെ പി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അബ്ദുൽ സലാം സി പി

ശരീഫ് കെ ടി

അനീസ് ബാബു ടി ഇ

വൈസ് പ്രസിഡന്റുമാറായി സുബൈര്‍ പി കെ, മുസ്തഫ പി എന്നിവരെ തെരഞ്ഞെടുത്തു. സാലിഹാണ് ജോയന്റ് സെക്രട്ടറി
ഇബ്രാഹിം കെ പി നിധി കോഓര്‍ഡിനേറ്ററായും റിയാദ് ടി ടിയെ അസിസ്റ്റന്റ് നിധി കോഓര്‍ഡിനേറ്ററായും
യൂസുഫ് പഞ്ചിളിയെ ഇന്റേര്‍ണല്‍ ഓഡിറ്ററായും യോഗം നിയമിച്ചു.

തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ക്ക് ജബ്ബാര്‍ പി , ഉമ്മര്‍ മോന്‍, യുസുഫ് പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

പ്രസിഡന്റ് അബ്ദുസ്സലാം സി പി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഷുഹൈബ് എം, ട്രഷറര്‍ നൗഫല്‍ സി, നിധി കോര്‍ഡിനേറ്റര്‍ റിയാദ് ടി ടി എന്നിവര്‍ വിവിധ പ്രവര്‍ത്തന റിപോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

Related Articles

Back to top button