Breaking News
ഹൃദയാഘാതം മൂലം ബീഹാര്‍ സ്വദേശി നിര്യാതനായി
ദോഹ: ഹൃദയാഘാതം മൂലം ബീഹാര്‍ സ്വദേശി നിര്യാതനായി . കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളമായി അല്‍-മസാക്കന്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ടൈല്‍സ് മാന്‍ ആയി ജോലി ചെയ്തു വരികയായിരുന്ന മഹ് മൂദ് അന്‍സാരി 47വയസ്സ് ആണ് അബു നഹ് ല യിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്.
രാവിലെ പതിവുപോലെ ജോലിക്ക് പോയെങ്കിലും ശാരീരിക അസ്വസ്ഥകള്‍ കാരണം റൂമിലേക്ക് തന്നെ തിരിച്ചുപോരുകയായിരുന്നു. ജോല്ി കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ റൂമിലെത്തിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു.
ജുബൈദയാണ് ഭാര്യ. നഈം, കൈം, റവീന, ആലിയ എന്നിവര്‍ മക്കളാണ് .
നടപടികളെല്ലാം പൂര്‍ത്തിയായി മൃതദേഹം നാളെ പട്‌ന എയര്‍പോര്‍ട്ടിലേക്ക് അയക്കുമെന്ന് എന്ന് കമ്പനി അധികൃതരും ഐസിഎഫ് സാന്ത്വനം പ്രവര്‍ത്തകരും അറിയിച്ചു..