Archived Articles

കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാര സമര്‍പ്പണം മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ : കേരളത്തില്‍ നാടന്‍പാട്ട് മേഖലയില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കുന്ന കലാകാരന്‍മാര്‍ക്ക് കനല്‍ ഖത്തര്‍ നല്‍കിവരുന്ന ‘കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരം സമര്‍പ്പണം മാര്‍ച്ച് 17 വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് നടക്കും. മന്ത്രി സജി ചെറിയാന്‍ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ കനല്‍ ഖത്തര്‍ ഫൗണ്ടര്‍ പ്രസിഡന്റ് പ്രദീപ് കുമാര്‍ , മീഡിയാ പെന്‍ ഖത്തര്‍ മാനേജിംഗ് ഡയറക്ടര്‍ ബിനുകുമാര്‍ ,കനല്‍ ഫൗണ്ടര്‍ ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍. കെ. ടി. കനല്‍ ഫൗണ്ടര്‍ അംഗങ്ങളായ രാജന്‍ കെ. പി , യൂസഫ്, കനല്‍എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിജീഷ് വിജയന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് കനല്‍ ഖത്തര്‍ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍പരുമല,പ്രസിഡന്റ് ശിഹാബ് തൂണേരി, പ്രോഗ്രാം കണ്‍വീനര്‍ ഷൈജു ധമനി എന്നിവര്‍ അറിയിച്ചു

കേരളത്തിലെ നാടന്‍പാട്ട് രംഗത്തും ഒപ്പം ചിത്രരചനയിലും നിരവധി സംഭാവനകള്‍ നല്‍കി കോവിഡ് കാലത്ത് അന്തരിച്ച പി എസ് ബാനര്‍ജിക്കാണ് 2020 ലെ കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരം ലഭിച്ചത്.
കേരളാ സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനില്‍ നിന്ന് പി. എസ് ബാനര്‍ജിയുടെ പത്‌നി ജയപ്രഭാ ബാനര്‍ജി പുരസ്‌കാരം ഏറ്റുവാങ്ങും.

മീഡിയ പെന്‍ ഖത്തറിന്റെ സഹകരണത്തോടെ 33333 ഇന്ത്യന്‍ രൂപയും, ഫലകവും പ്രശസ്തിപത്രവുംആണ് പുരസ്‌കാരം ജേതാവിന് നല്‍കി വരുന്നത്. പ്രശസ്ത നാടന്‍പാട്ട് കലാകാരനനായ
കൊല്ലം സ്വദേശി ബൈജു മല നടയ്ക്കു ആയിരുന്നു പ്രഥമ കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായത്.

Related Articles

Back to top button
error: Content is protected !!