
മദേര്‍സ് ഡേ പ്രമാണിച്ച് പ്രത്യേക പ്രമോഷനുമായി ഖത്തര്‍ എയര്‍വേയ്‌സ്
അമാനുല്ല വടക്കാങ്ങര
ദോഹ. മദേര്‍സ് ഡേ പ്രമാണിച്ച് പ്രത്യേക പ്രമോഷനുമായി ഖത്തര്‍ എയര്‍വേയ്‌സ് രംഗത്ത്. പുതിയ പ്രമോഷനനുസരിച്ച് മാര്‍ച്ച് 21 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇരുപത്തഞ്ച് ശതമാനം വരെ ഇളവ് നല്‍കുമെന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചത്. ടിക്കറ്റ് ഇപ്പോഴെടുത്ത് സെപ്തംബര്‍ 30 നുള്ളില്‍ പൂര്‍ത്തിയാക്കുന്ന യാത്രകള്‍ക്കൊക്കെ ഈ ആനുകൂല്യം ലഭിക്കും.