Breaking News
നാളെ മുതല്‍ സ്ത്രീകള്‍ക്കും ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാം
അമാനുല്ല വടക്കാങ്ങര
ദോഹ. നാളെ മുതല്‍ ഖത്തറിലെ വിവിധ പള്ളികളില്‍ സ്ത്രീകള്‍ക്കും ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാം . കോവിഡ് കാരണം രണ്ട് വര്‍ഷത്തോളമായി അടഞ്ഞു കിടന്നിരുന്ന സ്ത്രീകളുടെ നമസ്‌കാര സ്ഥലങ്ങള്‍ തുറക്കുവാന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അനുമതി നല്‍കിയത്.
സാമൂഹിക അകലം ഒഴിവാക്കാം, ഇഹ് തിറാസ് പരിശോധന വേണ്ട, സ്വന്തമായി മുസ്വല്ല കൊണ്ടുവരുന്നത് ഒഴിവാക്കാം എന്നീ ഇളവുകളും മാര്‍ച്ച് 12 മുതല്‍ നിലവിലുണ്ട്.