Breaking News

ഫിഫ 2022 ലോകകപ്പ് ഖത്തര്‍ രണ്ടാംഘട്ട ടിക്കറ്റ് വില്‍പന മാര്‍ച്ച് 23 മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ രണ്ടാംഘട്ട ടിക്കറ്റ് വില്‍പന മാര്‍ച്ച് 23 ബുധനാഴ്ച ഖത്തര്‍ സമയം 1 മണിമുതല്‍ ആരംഭിക്കും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന തരത്തില്‍ നടക്കുന്ന ടിക്കറ്റ് വില്‍പന മാര്‍ച്ച് 29 ദോഹ സമയം 12 മണിവരെ നീണ്ടു നില്‍ക്കും.
ടിക്കറ്റ് ആവശ്യമുള്ള എല്ലാ കളി ആരാധകരും എത്രയും വേഗം ടിക്കറ്റെടുക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ കണ്‍ഫര്‍മേഷന്‍ ലഭിക്കുന്ന രീതിയിലാണ് രണ്ടാം ഘട്ട വില്‍പന ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ട വില്‍പനയില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് റാന്‍ഡം സെലക്ഷനിലൂടെയാണ് നല്‍കിയത്. എന്നാല്‍ ഈ ഘട്ടത്തില്‍ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന തോതില്‍ ടിക്കറ്റ് ലഭിക്കുമെന്നതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തില്‍ ടിക്കറ്റിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ മാര്‍ച്ച് 21നകം പണമടച്ച് ടിക്കറ്റ് സ്വന്തമാക്കണമെന്നാണ് ഫിഫ നിര്‍ദ്ദേശിച്ചിരുന്നത്. ടിക്കറ്റ് സ്വന്തമാക്കാത്തവര്‍ക്ക് ആ ടിക്കറ്റുകള്‍ ഇനി ലഭിക്കുകയില്ല.

ടിക്കറ്റ് ബുക്ക് ചെയ്യുവാൻ

http://fifa.com/tickets

സന്ദർശിക്കുക

Related Articles

Back to top button
error: Content is protected !!