Breaking News
ദോഹയിലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ ഖത്തർ അപലപിച്ചു

ദോഹ. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ നിരവധി അംഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ഭീരുത്വപരമായ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി സോഷ്യല്‍ മീഡിയയിലാണ് പ്രതികരണം അറിയിച്ചത്.
ഏതാനും മിനിറ്റുകള്‍ക്കകം മുശൈരിബിലെ അമീരീ ദീവാന്‍ അനക്‌സില്‍ വാര്‍ത്തസമ്മേളനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.




