Breaking News
ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍
ദോഹ:ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു .കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 19857 പരിശോധനകളില്‍ 2 യാത്രക്കാര്‍ക്കടക്കം 131 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് .104 പേര്‍ക്ക്് മാത്രമേ ഇന്ന് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്‌തൊള്ളൂ . ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1131 ആയി. 3 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൊത്തം 29 പേരാണ് നിലവില്‍ ആശുപത്തിയില്‍ ചികിത്സയില്‍ ഉള്ളത് .നിലവില്‍ ആരും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല.ഒരാളാണ് തീവ്ര പരിചരണ വിഭാഗത്തില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത്.