Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ചാവക്കാട് പ്രവാസി അസോസിയേഷന്‍ ക്രിക്കറ്റ് ലീഗ് ഫൈനല്‍ നാളെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ ചാവക്കാട് നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ ചാവക്കാട് പ്രവാസി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗ് ഫൈനല്‍ നാളെ വൈകുന്നേരം 5.30ന് ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും.

മികച്ച അന്താരാഷ്ട്ര ടീമുകളായ ദോഹ റോക്കേഴ്സും ടസ്‌ക്കേഴ്സും തമ്മിലാണ് ഏറ്റുമുട്ടുക.

ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെ ക്യാപ്റ്റന്‍ മോഹന്‍ അട്‌ല മുഖ്യാതിഥിയായി പങ്കെടുക്കും.അസോസിയേഷന്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്.

സമാപന ചടങ്ങില്‍ പ്രഗല്‍ഭ ഗായകര്‍ അണിനിരക്കുന്ന സംഗീതപരിപാടിയും പഞ്ചാരിമേളവും അരങ്ങേറും. ഖത്തറിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് മികച്ചസംഭാവനകള്‍ നല്‍കിയ എംഐ ഫരീദിനേയും ഖത്തര്‍ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഇക്ബാല്‍ ചൗധരിയെയും ചടങ്ങില്‍ ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button