ഡോ.വി.വി. ഹംസയും ഫൈസല്‍ റസാഖും ആലപിച്ച ഭക്തിഗാന ആല്‍ബം ബാ ഖുദാ റിലീസ് ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ സംരംഭകനും അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ.വി.വി. ഹംസയും മരുമകനും സുവൈദ് ഗ്രൂപ്പ് ് ഡയറക്ടറുമായ ഫൈസല്‍ റസാഖും ആലപിച്ച ഭക്തിഗാന ആല്‍ബം ബാ ഖുദാ റിലീസ് ചെയ്തു.
റേഡിയോ മലയാളം 98.6 ല്‍ വെച്ച് നടന്ന ചടങ്ങില്‍ റേഡിയോ മലയാളം സി.ഇ. ഒ. അന്‍വര്‍ ഹുസൈന്‍ റുസിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എം. കരീമിന് പോസ്റ്റര്‍ നല്‍കി കൊണ്ടാണ് റിലീസിംഗ് നിര്‍വഹിച്ചത് .ക്ഷണികമായ ആനന്ദത്തിനുമപ്പുറം ചിന്തകള്‍ കൂടി പകര്‍ന്നു നല്‍കാന്‍ കഴിയുന്നുവെന്നത് ഗാനത്തെ ശ്രദ്ധേയമാക്കുന്നുവെന്ന് അന്‍വര്‍ ഹുസൈന്‍ പറഞ്ഞു .പാട്ടിനെയും പാട്ടുകാരെയും സ്‌നേഹിക്കുകയും അതിനു വേണ്ടി വേദികള്‍ ഒരുക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന സ്‌നേഹിതന്‍ ഹംസയുടെയും സുവൈദി ഗ്രൂപ്പിന്റെയും പ്രവര്‍ത്തങ്ങള്‍ക്ക് അഭിനന്ദങ്ങള്‍ നേര്‍ന്നു ഡോ.കരീം സംസാരിച്ചു .
പ്രവാസികള്‍ പാട്ടുകളെ ഇഷ്ടപ്പെടുന്നു എന്നതോടൊപ്പം അവരുടെ സൃഷ്ടികള്‍ പുറത്തിറങ്ങുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു .
പാട്ടിനോടുള്ള സ്‌നേഹവും അത് പകര്‍ന്നു നല്‍കുന്ന മാനസികമായ സന്തോഷവുമാണ് പാട്ടുകള്‍ പാടാനും ,മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹമേകാനും പ്രചോദനമേകുന്നതെന്നു ഡോ..ഹംസ പറഞ്ഞു . ഫൈസല്‍ റസാഖ് ,അല്‍ സുവൈദ് ഗ്രൂപ്പ് അംഗങ്ങളായ മുഹമ്മദ് അശ് വഖ് ,ഷൈമോന്‍ മാപ്പിള കലാ അക്കാദമി ഖത്തര്‍ അംഗങ്ങളായ ഷാഫി പി.സി പാലം, ബഷീര്‍ വട്ടേക്കാട് , ഹനീസ് ഗുരുവായൂര്‍ തുടങ്ങിവര്‍ സംസാരിച്ചു . ഷെഫീര്‍ വാടാനപ്പള്ളി പരിപാടികള്‍ നിയന്ത്രിച്ചു.
പുണ്യ റമദാന്‍ മാസത്തെ വരവേറ്റു കൊണ്ട് , സൃഷ്ടാവിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള മാപ്പിളപ്പാട്ട് വീഡിയോ ആല്‍ബമാണ്
‘ബാ ഖുദാ’ . അല്‍ സുവൈദ് ഗ്രൂപ്പിന്റെ ബാനറില്‍ അലവി വയനാടിന്റെ രചനയില്‍ മുത്തലീബ് മട്ടന്നൂര്‍ സംഗീതം നല്‍കി മുഹ്സിന്‍ തളിക്കുളത്തിന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ഗാനം ആശയം ചോര്‍ന്നു പോകാത്ത മികച്ച ദൃശ്യ ചാരുത പകര്‍ന്നു നല്‍കുന്നതാണ് .
മാപ്പിള കലാ അക്കാദമി ഖത്തര്‍ യൂട്യൂബ് ചാനലിലൂടെ ‘ ബാ ഖുദാ ‘വീഡിയോ കാണാം.