ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രാലയം

അമാനുല്ല വടക്കാങ്ങര
ദോഹ. ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രാലയം. ലക്ട്രിക് സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും വേണ്ടി ‘ശരിയായി രീതിയില്‍ സ്‌കൂട്ടര്‍ ഓടിക്കണമെന്ന് ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചു.

സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ഭാരമുള്ള ഒന്നും വഹിക്കരുത്, ഒറ്റക്ക് സഞ്ചരിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, തിന്നുകയോ കുടിക്കുകയോ ചെയ്യരുത് മുതലായവയാണ് ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ക്കായി മന്ത്രാലയം നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.