Breaking News
സൈലിയ്യയില് ലൈസന്‍സില്ലാതെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഗാരേജുകള്‍ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം നടപടി
അമാനുല്ല വടക്കാങ്ങര
ദോഹ: ശരിയായ ലൈസന്‍സില്ലാതെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സൈലിയ അല്‍ അത്തിയയിലെ ഗാരേജുകള്‍ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു.
വാണിജ്യ വ്യവസായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്, സൈലിയ അല്‍ അത്തിയയിലെ ഗാരേജുകളില്‍ നടത്തിയ സംയുക്ത പരിശോധനകളില്‍ ആവശ്യമായ ലൈസന്‍സിംഗ് നേടാതെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 10 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ഖത്തറിലുടനീളമുള്ള വിപണികളും വാണിജ്യ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.