ഒരു ലോകം ഒരു വീട്, ഫിഫ 2022 മുദ്രാവാക്യം
അമാനുല്ല വടക്കാങ്ങര
ദോഹ. കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകപ്പിന്റെ അന്താരാഷ്ട്ര മുദ്രാവാക്യം ഒരു ലോകം ഒരു വീട് എന്നതായിരിക്കും. ബീന്‍ മീഡിയ ഗ്രൂപ്പും അതിന്റെ മുന്‍നിര സ്പോര്‍ട്സ് ചാനലായ ബാന്‍ സ്പോര്‍ട്സുമാണ് ഫിഫ 2022 മുദ്രാവാക്യം
പ്രഖ്യാപിച്ചത്.
ഏപ്രില്‍ 1 വെള്ളിയാഴ്ച ആതിഥേയ രാജ്യത്തിന്റെ തലസ്ഥാനമായ ദോഹയില്‍ നടന്ന സസ്പെന്‍സ് നിറഞ്ഞ ഫിഫ ലോകകപ്പ് ഫൈനല്‍ നറുക്കെടുപ്പിനോടനുബന്ധിച്ചാണ് മുദ്രാവാക്യം പ3ഖ്യാപിച്ചത്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഏകദേശം 64 ദശലക്ഷം കാഴ്ചക്കാരാണ് അന്ന് ബീന്‍ സ്പോര്‍ട്സ് അറബിക്, ഇംഗ്ലീഷ് ചാനലുകള്‍ ട്യൂണ്‍ ചെയ്ത്് പരിപാടി വീക്ഷിച്ചത്.
ഈ വര്‍ഷാവസാനം ലോകത്തിലെ ഏറ്റവും വലിയ കായിക ടൂര്‍ണമെന്റായ ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 മെനയിലെയും ഫ്രാന്‍സിലെയും 25 രാജ്യങ്ങളില്‍ എക്‌സുക്‌ളൂസീവ് സംപ്രേക്ഷണത്തിനായി തയ്യാറെടുക്കുന്ന ബാന്‍ സ്‌പോര്‍ട്‌സിന്റെ ആവേശകരമായ നാഴികക്കല്ലാണ് ഈ പ്രഖ്യാപനം.
ഒരു ലോകം ഒരു വീട്, എന്ന മുദ്രാവാക്യം ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഐക്യത്തെ പ്രതിനിധീകരിക്കുന്നു. ഖത്തറിലെ ടൂര്‍ണമെന്റ് ഫിഫ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ വീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആരാധകരെ ഒരുമിച്ച് കൊണ്ടുവരാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ മുദ്രാവാക്യം എല്ലാ ബീന്‍ വിപണികളിലും വിവര്‍ത്തനം ചെയ്യപ്പെടുകയും റിലീസ് ചെയ്യുകയും ചെയ്യും.
ഒരു ലോകം ഒരു വീട് എന്നീ നാല് വാക്കുകള്‍ മെനയിലെയും ഫ്രാന്‍സിലെയും പ്രാദേശിക പ്രേക്ഷകരുമായി പ്രതിധ്വനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് – 300 ദശലക്ഷത്തിലധികം അറബി സംസാരിക്കുന്നവരിലും ആഗോളതലത്തില്‍ 275 ദശലക്ഷത്തിലധികം ഫ്രഞ്ച് സംസാരിക്കുന്നവരിലും – അതുപോലെ തന്നെ വിശാലമായ അന്താരാഷ്ട്ര പ്രേക്ഷകരിലും ഇത് ഓളങ്ങള്‍ സൃഷ്ടിക്കും.
കിക്ക്-ഓഫിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഭൂമിയിലെ ഏറ്റവും മഹത്തായ ഷോയുടെ കൗണ്ട്ഡൗണ്‍ അടയാളപ്പെടുത്താന്‍ എല്ലാ സൃഷ്ടിപരമായ ശ്രമങ്ങളും ഒത്തുചേരുന്നത് അതിശയകരമാണെന്ന് ബീന്‍ സ്‌പോര്‍ട്‌സ് ഗ്രൂപ്പ് സിഇഒ യൂസഫ് അല്‍ ഉബൈദ്ലി അഭിപ്രായപ്പെട്ടു
മെനയിലും ഫ്രാന്‍സിലും ഉടനീളമുള്ള 25 രാജ്യങ്ങളിലെ ഔദ്യോഗിക പ്രക്ഷേപകര്‍ എന്ന നിലയില്‍, ഒരു ലോകം ഒരു വീട് എന്നതിന് പിന്നിലെ യഥാര്‍ത്ഥ അര്‍ത്ഥം എല്ലാവര്‍ക്കും കാണിച്ചുകൊടുക്കുന്നതിനും പ്രവര്‍ത്തനം ആരംഭിക്കുന്നതിനും ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022 നവംബര്‍ 21 നാണ് വിസിലുയരുക.