ഖത്തര്‍ മലയാളികള്‍ക്ക് അഭിമാനമായി ലിറ്റില്‍ മെന്റലിസ്റ്റ് അബ്ദുല്‍ ഫത്താഹ്
അമാനുല്ല വടക്കാങ്ങര
ദോഹ. വിജയം എന്നത് യാദൃശ്ചികമല്ല.അത് കഠിനാദ്ധ്വാനവും നിരന്തരപ്രയത്‌നവും അറിവും അതിലെല്ലാമുപരി ചെയ്യുന്ന പ്രവര്‍ത്തിയോടുള്ള സ്‌നേഹവുമാണ്’ഫുട്ബാള്‍ ഇതിഹാസം പെലെയുടെ വാക്കുകളില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി അബ്ദുല്‍ ഫത്താഹ് എന്ന ഫത്തുവിന്റെ കാര്യം.
മെന്റലിസം എന്ന മാന്ത്രികകലയോടുള്ള അടങ്ങാത്ത ആവേശവും പ്രയത്‌നവും ഫത്തുവിനെ കൊണ്ടെത്തിച്ചിരിക്കുന്നത് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ‘ ല്‍ ആണ്.
കോവിഡ്കാലത്തെ വീട്ടിലിരുപ്പ് നേരത്ത് ഒരു നേരംപോക്കെന്നപോലെ കാര്‍ഡുകളില്‍ ചെയ്ത് തുടങ്ങിയ മാജിക് ട്രിക്കുകളിലെ കൈവഴക്കം ശ്രദ്ധയില്‍പ്പെട്ട പിതാവ് പി.പി എം ഫിറോസും സുഹൃത്ത് അനസ് കൂറ്റനാടും നല്‍കിയ പ്രോത്സാഹനത്തില്‍ നിന്ന് ഫത്തു നടന്നു കയറിയത് റെക്കോര്‍ഡിലേക്കാണ്.
30 സെക്കന്‍ഡില്‍ 11 മാജിക് ട്രിക്കുകള്‍ ചെയ്ത് മുന്‍പ് റെക്കോര്‍ഡ് സ്ഥാപിച്ച ഇരുപതുകാരനെ 26 സെക്കന്‍ഡില്‍ 14 മാജിക് ട്രിക്കുകള്‍ ചെയ്ത് മറികടന്ന് ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് 2021’ ല്‍ ഇടം നേടിയ അബ്ദുല്‍ ഫത്താഹ് മലയാളികള്‍ക്ക് അഭിമാനമാണ്.
മെന്റലിസം മേഖലയില്‍ കൂടുതല്‍ പരിശീലനങ്ങള്‍ നേടി റെക്കോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്ന ഈ കൊച്ചുമിടുക്കന്‍ പാലക്കാട് കൂറ്റനാട് സ്വദേശിയും ഖത്തര്‍ പ്രവാസിയുമായ ജജങ ഫിറോസിന്റെയും ശബ്‌നയുടെയും മകനാണ്. ഫാത്തിമ സഹോദരിയാണ് .