
Breaking News
ഖത്തറില്‍ സ്വകാര്യ മേഖലയില്‍ റമദാനിലെ പരമാവധി പ്രവൃത്തി സമയം ആഴ്ചയില്‍ 36 മണിക്കൂര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ സ്വകാര്യ മേഖലയില്‍ റമദാനിലെ പരമാവധി പ്രവൃത്തി സമയം ആഴ്ചയില്‍ 36 മണിക്കൂറാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 73-ലെ വ്യവസ്ഥ പ്രകാരം സ്വകാര്യ മേഖലയില്‍ വിശുദ്ധ റമദാന്‍ മാസത്തിലെ പരമാവധി ജോലി സമയം ആഴ്ചയില്‍ 36 മണിക്കൂര്‍ ആണ് . ഇതനുസരിച്ച് പ്രതിദിന ജോലി സമയം ആറ് മണിക്കൂര്‍ ആണെന്ന് മന്ത്രാലയം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു.
‘അതേസമയം, വര്‍ഷത്തിലെ ശേഷിക്കുന്ന മാസങ്ങളില്‍ പരമാവധി പ്രവൃത്തി സമയം 48 മണിക്കൂര്‍ / ആഴ്ച, പ്രതിദിനം എട്ട് മണിക്കൂര്‍ ആണെന്നും മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു: