നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചത് പ്രശംസനീയം: കള്‍ച്ചറല്‍ ഫോറം
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിന് ഖത്തറിലും കേന്ദ്രമനുവദിച്ചത് ഏറെ ആശ്വാസകരമാണെന്ന് കള്‍ച്ചറല്‍ ഫോറം.പരീക്ഷക്ക് മാത്രമായി നാട്ടിലേക്കു മടങ്ങുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ഇത് സുഗമമായ പഠനത്തിനും തയ്യാറെടുപ്പുകള്‍ക്കും സമയം നല്‍കുമെന്നും പരീക്ഷ എളുപ്പമാക്കാന്‍ സഹായിക്കുകയും ചെയ്യും.നേരത്തെ ദുബൈയിലും കുവൈത്തിലും മാത്രമുണ്ടായിരുന്ന പരീക്ഷാ കേന്ദ്രങ്ങള്‍ ഖത്തര്‍ ഉള്‍പ്പെടെ എട്ടോളം ഗള്‍ഫ് രാജ്യങ്ങളില്‍ അനുവദിക്കുന്നതിനായി പ്രയത്‌നിച്ച ഇന്ത്യന്‍ എംബസി അടക്കമുള്ള സ്ഥാപനങ്ങളെ അഭിനന്ദിക്കുന്നതായും കള്‍ച്ചറല്‍ ഫോറം പറഞ്ഞു.
അതോടൊപ്പം മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പുതിയ കാമ്പസ് ഖത്തറില്‍ ആരംഭിക്കുന്നു എന്നതും അഭിനന്ദനമര്‍ഹിക്കുന്നതും സന്തോഷകരമാണെന്നും കള്‍ച്ചറല്‍ ഫോറം പറഞ്ഞു. സര്‍വകലാശാല ആരംഭിക്കാന്‍ അംഗീകാരം നല്‍കിയ യു ജി സിക്കും സംസ്ഥാന സര്‍ക്കാറിനും എം ജി സര്‍വകലാശാലയെ ഖത്തറിലേക്ക് ക്ഷണിച്ച ഖത്തര്‍ ഭരണകൂടത്തിനും അഭിനന്ദനങ്ങള്‍ നേരുന്നതായും കള്‍ച്ചറല്‍ ഫോറം സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.