മലപ്പുറത്തെ അദ്യ സന്തോഷ് ട്രോഫി, ആഘോഷമാക്കി ഡോം ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: മലപ്പുറത്തെ അദ്യ സന്തോഷ്ട്രോഫി ആഘോഷമാക്കി ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം) ഖത്തര്‍. ഖത്തര്‍ ലോകക്കപ്പിന്റെ അതിപ്രശസ്തമായ വേള്‍ഡ്കപ്പ് കൌണ്ട്‌ഡൌണ്‍ ക്ലോക്കിനു സമീപത്തു നിന്നും ആശംസകള്‍ നേര്‍ന്നു കൊണ്ടാണു ഡോം ഖത്തര്‍ വ്യത്യസ്ഥമായി തന്നെ ആഘോഷത്തിന്റെ ഭാഗമായത്.
ഇന്ത്യയിലെ പതിറ്റാണ്ടുകള്‍ പഴക്കമേറിയ ഫുട്‌ബോള്‍ മഹാമേളക്ക് ആദ്യമായി മലപ്പുറം ജില്ല ആദിത്യമരുളുമ്പോള്‍ ഫുട്‌ബോളിനെ നെഞ്ചേറ്റിയവരുടെ മലപ്പുറം ജില്ലക്കാരായത് ഏറെ അഭിമാനകരമാണെന്നും അതിലേറെ സന്തോഷകരമാണെന്നും ഡോം പ്രസിഡണ്ട് വിസി മശ്ഹൂദ് അഭിപ്രായപ്പെട്ടു.
അധിനിവേശത്തെ വെല്ലുവിളിച്ചു നെഞ്ചേറ്റിയ കാല്‍പന്തുകളി അവരെ ഓടിച്ചു വിട്ടിട്ടും ഇടനെഞ്ചില്‍ തന്നെയാണു സ്ഥാനം എന്നും ഇത്രയും വലിയൊരു മാമാങ്കം മലപ്പുറത്തെത്തുമ്പോള്‍ ഓരോരുത്തര്‍ക്കും അതു വലിയൊരു ആഘോഷമാണെന്നും ട്രഷറര്‍ കേശവ്ദാസ് പങ്കുവെച്ചു. ആവേശകരമായ സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനു ആശംസ അറിയിച്ചു കൊണ്ടുള്ള വീഡിയോ റിലീസിങ്ങും നടന്നു. സ്‌പോട്‌സ് വിങ്ങ് ചെയര്‍മാന്‍ സിദ്ധീഖ് വാഴക്കാട്, നൗഫല്‍ പിസി കട്ടുപ്പാറ, ശ്രീജിത്ത് സിപി , ഹരിശങ്കര്‍ അങ്ങാടിപ്പുറം , അനീസ് കെടി വളപുരം, ഇര്‍ഫാന്‍ പകര, സ്റ്റുഡന്‍സ് വിങ്ങ് പ്രതിനിധികളായ അമൃത കേശവ്ദാസ്, ആവണി കേശവ്ദാസ് നുഐം ബിന്‍ മഷ്ഹൂദ്, ഇവാന്‍ പിസി തുടങ്ങിയവര്‍ പങ്കെടുത്തു.