കോര്‍ണിഷിലെ കൂറ്റന്‍ ബലൂണ്‍ പരേഡ് ഇന്ന് രാത്രി 9.30 ന്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ ദോഹാ കോര്‍ണിഷില്‍ നടന്നുവരുന്ന പ്രഥമ ഈദ് ഫെസ്റ്റിവലിന്റെ ഭാഗമായി ആസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂറ്റന്‍ ബലൂണ്‍ പരേഡ് ഇന്ന് രാത്രി 9.30 ന് ആരംഭിക്കും. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ പ്രശസ്ത ഐക്കണുകളുടെയും കഥാപാത്രങ്ങളുടെയും പതിനഞ്ച് ഭീമാകാരമായ ബലൂണുകള്‍ ഇന്ന് രാത്രി പ്രദര്‍ശിപ്പിക്കും.
ഇന്നലെ വൈകുന്നേരം നടക്കേണ്ടിയിരുന്ന ബലൂണ്‍ പരേഡ് പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് രാത്രി 9.30 ലേക്ക് മാറ്റുകയും പിന്നീട് കാന്‍സല്‍ ചെയ്യുകയുമായിരുന്നു. ബലൂണ്‍ പരേഡിനായി കോര്‍ണിഷിലെത്തിയ ജനക്കൂട്ടം കഴിഞ്ഞ ദിവസം നിരാശരായി മടങ്ങേണ്ടി വന്നു.
എന്നാല്‍ ഇ്ന്നത്തെ കാലാവസ്ഥ അനുകൂലമാകുമെന്നും 9.30 ന് ബലൂണ്‍ പരേഡ് ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ത്രില്ലിംഗ് കാര്‍ണിവല്‍ ഗെയിമുകള്‍, റോമിംഗ് ഷോകള്‍, ഭക്ഷണ വൈവിധ്യങ്ങള്‍ ആസ്വദിക്കുന്നതിനുള്ള സ്റ്റാളുകള്‍ എന്നിവക്ക് പുറമേ
7.30 ന് ഖത്തറി ഗായകനും നാസര്‍ അല്‍ കുബൈസിയും അല്‍ ഖോര്‍ ബാന്‍ഡും നടത്തുന്ന തത്സമയ കച്ചേരിയും രാത്രി 9 മണിക്കുള്ള വെടിക്കെട്ടുകളും ഈദ്‌ഫെസ്റ്റിവലിനെ മനോഹരമാക്കും.