Breaking NewsUncategorized

2024 ജനുവരി 3 വരെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഹ്രസ്വകാല കാര്‍ പാര്‍ക്കിംഗിലെ ആദ്യ 60 മിനിറ്റ് സൗജന്യം


അമാനുല്ല വടക്കാങ്ങര
ദോഹ. 2024 ജനുവരി 3 വരെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഹ്രസ്വകാല കാര്‍ പാര്‍ക്കിംഗിലെ ആദ്യ 60 മിനിറ്റ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിന്റര്‍ അവധിക്കാല തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിത്. ഇന്നലെ മുതല്‍ തന്നെ ഈ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്.
എയര്‍പോര്‍ട്ടിലെ തിരക്ക് ഒഴിവാക്കുന്നതിന് യാത്രക്കാര്‍ ഓണ്‍ലൈനില്‍ ചെക്ക്-ഇന്‍ ചെയ്യാനും അവരുടെ ഫ്‌ലൈറ്റിന് മൂന്ന് മണിക്കൂര്‍ മുമ്പ് എത്തിച്ചേരാനും നിര്‍ദ്ദേശിക്കുന്നു.

ഡിസംബര്‍ 10 മുതല്‍ ജനുവരി 3 വരെ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും കാനഡയും ഒഴികെയുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സില്‍ പറക്കുന്ന യാത്രക്കാര്‍ക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുതല്‍ 4 മണിക്കൂര്‍ മുമ്പും പതിനൊന്നാം നമ്പര്‍ വരിയില്‍ ചെക്ക്-ഇന്‍ ചെയ്യാനുള്ള സൗകര്യമുണ്ട്.

Related Articles

Back to top button
error: Content is protected !!