കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നാളെ ഐ.സി.സി.യില്‍ സ്വീകരണം
അമാനുല്ല വടക്കാങ്ങര
ദോഹ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നാളെ വൈകുന്നേരം ഐ.സി.സി.യില്‍ സ്വീകരണം. അപെക്സ് ബോഡികളുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം.
വിദേശ കാര്യ മന്ത്രാലയത്തില്‍ ചുമതലയേറ്റേ ശേഷമുള്ള വി മുരളീധരന്റെ പ്രഥമ ഖത്തര്‍ സന്ദര്‍ശനമാണെന്നും സന്ദര്‍ശന വേളയില്‍ ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും വിവിധ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികളുമായും ചര്‍ച്ച നടത്തുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസി ക്ഷേമം, ബിസിനസ്, ആരോഗ്യം, സംസ്ക്കാരം, വിദ്യാഭ്യാസം, എഞ്ചിനീയറിംഗ്, അക്കൗണ്ടന്‍സി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പൗരപ്രമുഖരുമായും അദ്ദേഹം ചര്‍ച്ച നടത്തും.
മെയ് 9 ന് തിങ്കളാഴ്ച ഏഷ്യന്‍ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന തൊഴിലാളി ദിന പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.