
വെസ്റ്റ് ബേ അല്‍ ഷാഗിയ സ്ട്രീറ്റ് അടക്കും
വെസ്റ്റ് ബേ അല്‍ ഷാഗിയ സ്ട്രീറ്റ് അടക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: വെസ്റ്റ് ബേ നോര്‍ത്ത് പ്രോജക്റ്റിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ, റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍ ഷാഗിയ സ്ട്രീറ്റിലെ വടക്കു ഭാഗം രണ്ട് മാസത്തേക്ക് അടക്കുമെന്ന് അശ്ഗാല്‍ അറിയിച്ചു.
ട്രാഫിക് വകുപ്പുമായി സംയോജിപ്പിച്ചാണ് റോഡ് അടക്കുകയെന്നും വാഹമോടിക്കുന്നവര്‍ക്ക് സമാന്തര റൂട്ടുകള്‍ സ്വീകരികുന്നതിന് റോഡില്‍ ട്രാഫിക് സൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.