Archived Articles
ഖത്തറില്‍ സാധനങ്ങളുടേയും സേവനങ്ങളുടേയും വില വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് കാബിനറ്റ് അംഗീകാരം
ഖത്തറില്‍ സാധനങ്ങളുടേയും സേവനങ്ങളുടേയും വില വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് കാബിനറ്റ് അംഗീകാരം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ സാധനങ്ങളുടേയും സേവനങ്ങളുടേയും വില വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് കാബിനറ്റ് അംഗീകാരം . പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബ്നു ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ദീവാന്‍ അമീരിയില്‍ നടന്ന വാരാന്ത കാബിനറ്റ് യോഗമാണ് വാണിജ്യ വ്യവസായ മന്ത്രാലയം അവതരിപ്പിച്ച കരട് നിയമത്തിന് അംഗീകാരം നല്‍കിയത്.
2013 ലെ നിയമത്തിലെ എട്ടാമത് അനുച്ഛേദത്തിന് പകരമായാണ് പുതിയ കരട് നിര്‍ദേശം.