Breaking News

സിദ്‌റ മെഡിസിനിലെ കിഡ്സ് കാന്‍സര്‍ രോഗികളെ സന്ദര്‍ശിച്ച് പി.എസ്.ജി. താരങ്ങള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. കാന്‍സര്‍ പോരാളികള്‍ക്ക് ആത്മവിശ്വാസവും മനക്കരുത്തും നല്‍ക്കാനുള്ള ശ്രമമെന്ന നിലയില്‍ രണ്ട് ദിവസത്തെ ഖത്തര്‍ പര്യടനത്തിനെത്തിയ പാരീസ് സെന്റ് ജര്‍മ്മനിയിലെ ഫുട്‌ബോള്‍ താരങ്ങള്‍ സിദ്‌റ മെഡിസിനിലെ കിഡ്സ് കാന്‍സര്‍ രോഗികളെ സന്ദര്‍ശിച്ചത് ശ്രദ്ധേയമായി.

മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ഖത്തര്‍ നാഷണല്‍ ബാങ്ക് സംഘത്തോടൊപ്പം സിദ്‌റ മെഡിസിനിലെത്തിയ പി.എസ്.ജി. താരങ്ങള്‍ ഇരുപതോളം കാന്‍സര്‍ രോഗികളായ കുട്ടികളെ സന്ദര്‍ശിച്ചു.

ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസ്സി, സെര്‍ജിയോ റാമോസ്, പ്രെസ്‌നെല്‍ കിംപെംബെ, ഡാനിലോ പെരേര, ഇദ്രിസ്സ ഗുയെ തുടങ്ങിയ കളിക്കാരെ നേരില്‍ കാണാനും അവിസ്മരണീയമായ ഫോട്ടോകള്‍ എടുക്കാനും അവസരം ലഭിച്ചത് കുട്ടികള്‍ക്ക് ഏറെ ആവേശം പകര്‍ന്നു. ഓട്ടോഗ്രാഫ് ചെയ്ത പി.എസ്.ജി ജേഴ്‌സികളും കളിപ്പാട്ട വൗച്ചറുകളും സമ്മാനങ്ങളായി നല്‍കിയാണ് സംഘം ആശുപത്രി വിട്ടത്.

ക്യുഎന്‍ബിയുടെ നിരവധി എക്സിക്യൂട്ടീവ് മാനേജ്മെന്റ് പ്രതിനിധികള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി. കാന്‍സര്‍ ബാധിച്ച് മാനസിക സംഘര്‍ഷമനുഭവിക്കുന്ന ‘കുട്ടികള്‍ക്കിടയില്‍ സന്തോഷം പകരാന്‍ എത്തിയ പിഎസ്ജി കളിക്കാരോടൊപ്പം ഈ സന്ദര്‍ശനത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ക്യുഎന്‍ബി ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ഹിബ അല്‍ തമീമി പറഞ്ഞു: നമ്മുടെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നവരാണ് കാന്‍സര്‍ രോഗികള്‍. ഭൂരിഭാഗം കുട്ടികളും ഫുട്‌ബോള്‍ ആരാധകരായിരുന്നു, അവരുടെ പ്രിയപ്പെട്ട കളിക്കാരെ കാണാന്‍ അത്യധികം ആവേശഭരിതരായിരുന്നു, അത് സാധ്യമാക്കാനായതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ട്. ”ക്യുഎന്‍ബിയിലെ ഞങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോസിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, പ്രത്യേകിച്ച് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിയുമായുള്ള ഞങ്ങളുടെ സഹകരണത്തില്‍ ഇത്തരം സംരംഭങ്ങളെ തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് അവര്‍ പറഞ്ഞു.

നിരവധി ഫുട്‌ബോള്‍ റെക്കോര്‍ഡുകള്‍ നേടിയിട്ടുള്ള വിശിഷ്ട ടീമായ പാരീസ് സെന്റ് ജര്‍മ്മനിയുടെ പ്രീമിയം പങ്കാളിയാണ് ഫിഫ വേള്‍ഡ് കപ്പ് 2022-ന്റെ ഔദ്യോഗിക മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക സപ്പോര്‍ട്ടര്‍ കൂടിയായ ആയ ക്യുഎന്‍ബി.

ക്യുഎന്‍ബി ഗ്രൂപ്പ് അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലൂടെയും അസോസിയേറ്റ് കമ്പനികളിലൂടെയും മൂന്ന് ഭൂഖണ്ഡങ്ങളിലായി 31-ലധികം രാജ്യങ്ങളില്‍ വിപുലമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നുണ്ട് . ആയിരം സ്ഥലങ്ങളിലായി 27000 ജീവനക്കാരും 4,600-ലധികം എടിഎം മെഷീനുകളുമാണ് ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പിനുളളത്.

Related Articles

Back to top button
error: Content is protected !!