2022 ഫിഫ ലോകകപ്പിനുള്ള ജര്‍മന്‍ ടീമിന്റെ താവളം സുലാല്‍ വെല്‍നസ് റിസോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: 2022-ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള ജര്‍മന്‍ ദേശീയ ടീമിന്റെ താവളം സുലാല്‍ വെല്‍നസ് റിസോര്‍ട്ടായിരിക്കും. ഈ വര്‍ഷം ആദ്യത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഹോട്ടല്‍ സമുച്ചയം, രാജ്യത്തിന്റെ വടക്കന്‍ തീരത്തുള്ള അല്‍-റുവൈസിലാണ് സ്ഥിതി ചെയ്യുന്നത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് റിസോര്‍ട്ടിലെത്താം.
ലോക കപ്പിനുള്ള കളിക്കാരും പരിശീലകരും ജീവനക്കാരും റിസോര്‍ട്ടിന്റെ പ്രത്യേക സ്ഥലത്ത് പൊതുജനങ്ങളില്‍ നിന്ന് അകന്ന് താമസിക്കും. ഹോട്ടലില്‍ നിന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ എത്താവുന്ന അല്‍-ഷമാല്‍ എസ്സിയുടെ ഒന്നാം ഡിവിഷന്‍ സൈഡ് സ്റ്റേഡിയത്തിലാണ് പരിശീലന സെഷനുകള്‍ നടക്കുക. ഈ സ്പോര്‍ട്സ് കോംപ്ലക്സിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാനാകും, കൂടാതെ മീഡിയ സെന്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും ഇവിടെയായിരിക്കും.
ജര്‍മ്മന്‍ ടീം മാനേജ്മെന്റ് ലോകകപ്പിനുള്ള ടീമിന്റെ താവളത്തിന് പറ്റിയ പല സ്ഥലങ്ങളും പരിശോധിച്ചതില്‍ നിന്നാണ് ഏറ്റവും അനുയോജ്യമായ ഈ കേന്ദ്രം തെരഞ്ഞടുത്തതെന്ന് ദേശീയ ടീമുകളുടെ അക്കാദമി ഡയറക്ടറുമായ ഒലിവര്‍ ബിയര്‍ഹോഫ് പറഞ്ഞു
നവംബര്‍ 17ന് സംഘം ഖത്തറിലേക്ക് പുറപ്പെടും. ലോകകപ്പില്‍ ഗ്രൂപ്പ് ഇയില്‍ ഇടംപിടിച്ച ജര്‍മ്മനിയുടെ ആദ്യ പോരാട്ടം നവംബര്‍ 23 ന് അല്‍ റയാനില്‍ ജപ്പാനെതിരെയാണ് . നാല് ദിവസത്തിന് ശേഷം അവര്‍ അല്‍ ഖോറില്‍ സ്‌പെയിനിനെ നേരിടും. ജൂണ്‍ 14-ന് നടക്കുന്ന പ്ലേ ഓഫ് മത്സരത്തില്‍ ഈ ടീമുകളോടൊപ്പം ന്യൂസിലന്‍ഡോ കോസ്റ്റാറിക്കയോ ആയിരിക്കും മൂന്നാം എതിരാളികള്‍. അവസാന ഗ്രൂപ്പ് ഗെയിം ഡിസംബര്‍ ഒന്നിന് അല്‍ഖോറില്‍ വീണ്ടും നടക്കും.