സുരക്ഷിതവും അസാധാരണവുമായ ലോക കപ്പിന് ആതിഥ്യമരുളാന്‍ ഖത്തര്‍ പൂര്‍ണസജ്ജം
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോക കപ്പ് ചരിത്രത്തിലെ ഏറ്റവും സുരക്ഷിതവും അസാധാരണവുമായ ലോക കപ്പിന് ആതിഥ്യമരുളാന്‍ ഖത്തര്‍ പൂര്‍ണസജ്ജമായതായി ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് കമ്മറ്റി തലവന്‍, ബ്രിഗേഡിയര്‍ ഇബ്രാഹിം ഖലീല്‍ അല്‍-മുഹന്നദി അഭിപ്രായപ്പെട്ടു.
ഇന്നലെ ആരംഭിച്ച ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സെക്യൂരിറ്റി ലാസ്റ്റ് മൈല്‍ കോണ്‍ഫറന്‍സിന്റെ പേര് സൂചിപ്പിക്കുന്നത് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആരംഭിക്കാന്‍ ഖത്തര്‍ പൂര്‍ണ സന്നദ്ധമാണെന്നാണ് .
ഇന്റര്‍നാഷണല്‍ പോലീസ് കോ-ഓപ്പറേഷന്‍ സെന്റര്‍ (ഐപിസിസി) സ്ഥാപിക്കുകയും ലോകകപ്പിന് യോഗ്യത നേടിയ എല്ലാ രാജ്യങ്ങളെയും സഹകരിപ്പിക്കാനും ഐപിസിസിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിടാനും ക്ഷണിച്ചിട്ടുണ്ട്.
മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അന്തര്‍ദേശീയവും പ്രാദേശികവുമായ പങ്കാളിത്തത്തോടെ മികച്ച സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.