Archived Articles

ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ വേനല്‍ പ്രമാണിച്ച് പുറം ജോലികള്‍ക്ക് നിയന്ത്രണം

അമാനുല്ല വടക്കാങ്ങര

ദോഹ: ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ വേനല്‍ പ്രമാണിച്ച് പുറം ജോലികള്‍ക്ക് നിയന്ത്രണം. 2021ലെ 17-ാം നമ്പര്‍ മന്ത്രിതല പ്രമേയമനുസരിച്ച് രാവിലെ 10:00 ന് ശേഷം ഉച്ചകഴിഞ്ഞ് 3:30 വരെ, തുറന്ന ഔട്ട്ഡോര്‍ ജോലിസ്ഥലങ്ങളിലും ഉചിതമായ വായുസഞ്ചാരമില്ലാത്ത തണലുള്ള സ്ഥലങ്ങളിലും ജോലി പാടില്ല. ഇത് സംബന്ധിച്ച വിശദമായ ബോധവല്‍ക്കരണ കാമ്പയിനുമായി തൊഴില്‍ മന്ത്രാലയം രെഗത്തെത്തി.

വേനലിലെ ചൂട് പിരിമുറുക്കത്തില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ അത്യാവശ്യമാണെന്നും എല്ലാ സ്ഥാപനങ്ങളും ഈ വിഷയം ഗൗരവമായി കാണണമെന്നും തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.

നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ വര്‍ക്ക് സൈറ്റുകളുള്ള കമ്പനികളെയും സ്ഥാപനങ്ങളെയും തീരുമാനത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ദൈനംദിന പ്രവൃത്തി സമയം വ്യക്തമാക്കുന്ന ഒരു ഷെഡ്യൂള്‍ സജ്ജീകരിക്കാനും എല്ലാ തൊഴിലാളികള്‍ക്കും കാണാന്‍ കഴിയുന്ന ഒരു വ്യക്തമായ സ്ഥലത്ത് ഷെഡ്യൂള്‍ സ്ഥാപിക്കാനും തീരുമാനം നിര്‍ദേശിക്കുന്നു.

വേനല്‍ക്കാലത്ത് തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനായി തീരുമാനത്തിലെ വ്യവസ്ഥകളും അത് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും ലംഘിക്കരുതെന്ന് മന്ത്രാലയം കമ്പനി ഉടമകളോട് ആവശ്യപ്പെട്ടു, അതേസമയം തീരുമാനം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

വരും മാസങ്ങളില്‍ തീരുമാനത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലേബര്‍ ഇന്‍സ്പെക്ഷന്‍ ടീമുകള്‍ കമ്പനികളുടെ സൈറ്റുകളില്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തും.

Related Articles

Back to top button
error: Content is protected !!