Archived Articles
ഇന്‍കാസ് പുനസംഘടന തള്ളി ഐ.സി.സി.
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്‍കാസ് ഖത്തര്‍ പുനസംഘടിപ്പിച്ചുകൊണ്ടുള്ള കെ.പി.സി.സി. തീരുമാനം ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തള്ളി . ഐ.സി.സി.യില്‍ അഫിലിയെറ്റ് ചെയ്ത സംഘടനകളൊക്കെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം ഈ നിയമം പാലിക്കാത്തതിനാലാണ് കെ.പി.സി.സി .നടത്തിയ പുനസംഘടന തള്ളിയത്.
ജൂണ്‍ 23 ന് ഓണ്‍ ലൈനായി ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്.