
ഖത്തറില്‍ കോവിഡ് നിയന്ത്രണ വിധേയമാവുന്നു രാജ്യം അതിവേഗം സാധാരണ നിലയിലേക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് നിയന്ത്രണ വിധേയമാവുന്നു രാജ്യം അതിവേഗം സാധാരണ നിലയിലേക്ക്. പ്രതിദിന കോവിഡ് കേസുകള്‍ ഇരുന്നൂറില്‍ താഴെയെത്തി എന്നതാണ് ഇന്ന് ഏറ്റവും ആശ്വാസം നല്‍കുന്ന കാര്യം. അതുപോലെതന്നെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഇന്ന് ആരെയും ആശുപത്രിയിലോ തീവ്ര പരിചരണ വിഭാഗത്തിലോ പ്രവേശിപ്പിച്ചില്ല എന്നതും ആശ്വാസകരമാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 19191 പരിശോധനയില്‍ 9 യാത്രക്കാര്‍ക്കടക്കം 181 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 172 പേര്‍ സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചവരാണ്. 337 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം രോഗികള്‍ 2727 ആയി. ഇന്ന് ആരെയും ആശുപത്രിയിലൊ തീവ്രപരിചരണ വിഭാഗത്തിലോ പ്രവേശിപ്പിച്ചില്ല നിലവില്‍ 27 പേര്‍ ആശുപത്രിയിലും 17 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലുണ്ട്