
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് പൊളിച്ചു. സംശയം തോന്നിയ യാത്രക്കാരന്റെ ലഗേജ് പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബാഗിനുള്ളില്‍ 2750ഗ്രാം ഭാരമുള്ള ഷാബോ നിറച്ച ഒരു കൂട്ടം ടവലുകളും 5000 ഗ്രാം ഭാരമുള്ള ഒരു കൂട്ടം പൊതിഞ്ഞ കഷണങ്ങളും 331.1 ഗ്രാം ഹാഷിഷും കണ്ടെത്തിതായി കസ്റ്റംസ് അറിയിച്ചു.
നിരോധിക്കപ്പെട്ട മയക്കമരുന്ന് വസ്തുക്കള്‍ പിടികൂടിയതിന് പിന്നാലെ യാത്രക്കാരനെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും മെഷിനറുകളുമുള്ളതോടൊപ്പം നിരന്തരമായ പരിശീലനം സിദ്ധിച്ച സമര്‍ഥരായ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതിനാല്‍ രക്ഷപ്പെടുക പ്രയാസമാണ്..