
ഫിഫ ലോക കപ്പ് സമയത്ത് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ഖത്തറിലെ ദക്ഷിണ കൊറിയന്‍ എംബസി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോക കപ്പ് സമയത്ത് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ഖത്തറിലെ ദക്ഷിണ കൊറിയന്‍ എംബസി. ലോകകപ്പിനായി തന്റെ രാജ്യത്ത് നിന്ന് അറിയപ്പെടുന്ന ചില ഗ്രൂപ്പുകളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി ഖത്തറിലെ ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ജൂണ്‍-ഹോ ലീ വ്യാഴാഴ്ച ഒരു സ്വീകരണ ചടങ്ങില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തയ്ക്വോണ്ടോ, കൊറിയന്‍ പരമ്പരാഗത നൃത്തം എന്നിവ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാനാണ് എംബസി ശ്രമിക്കുന്നത്. 32 ടീമുകളുള്ള ഫിഫ 2022 യിലക്ക് യോഗ്യത നേടുന്ന 15-ാമത്തെ രാജ്യമാണ് ദക്ഷിണ കൊറിയ.ലോകകപ്പിലെ അവരുടെ തുടര്‍ച്ചയായ പത്താം മത്സരമാണിത്, മൊത്തത്തില്‍ 11-ാം തവണയും.