തര്‍ത്തീല്‍ 2022 : ഹനാന്‍ നിസാര്‍ മികച്ച ‘ഖാരിഅ’
അമാനുല്ല വടക്കാങ്ങര
ദോഹ: വിശുദ്ധ ഖുര്‍ആനിലെ എഴുപതാം അധ്യായം സൂറ അല്‍ മആരിജ് അടിസ്ഥാനമാക്കി ഗേള്‍സ് ഇന്ത്യ ഖത്തര്‍ ഘടകം സംഘടിപ്പിച്ച’ തര്‍ത്തീല്‍ 2022 ല്‍ മികച്ച ഖാരിഅയായി ഹനാന്‍ നിസാര്‍ തെരഞ്ഞെടുക്കപ്പെട്ടു. 5 സോണുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്കായി ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ മനപ്പാഠം, വിജ്ഞാന പരീക്ഷ എന്നീ ഇനങ്ങളില്‍ ആയിരുന്നു മത്സരങ്ങള്‍.
സഫീറ, ഫാരിസ, ബഹീജ അന്‍വര്‍, സൗദ പി കെ, ജൗഹറ അസ്ലം, റമീസ് നബീല്‍ എന്നിവരായിരുന്നു മത്സരങ്ങളുടെ വിധികര്‍ത്താക്കള്‍.
മത്സര വിജയികള്‍
ഖുര്‍ആന്‍ പാരായണം: ഹനാന്‍ നിസാര്‍,(ഒന്നാം സ്ഥാനം) ഷാസിയ വി.പി, (രണ്ടാം സ്ഥാനം)ഹുദ അബ്ദുല്‍ ഖാദിര്‍ (മൂന്നാം സ്ഥാനം).
ഖുര്‍ആന്‍ ഹിഫ്‌ള്: ഹനാന്‍ അന്‍വര്‍(ഒന്നാം സ്ഥാനം) ഹുദ അബ്ദുല്‍ ഖാദിര്‍,(രണ്ടാം സ്ഥാനം)ആയിശ റെന (മൂന്നാം സ്ഥാനം )
വിജ്ഞാന പരീക്ഷ: ഫര്‍വ ബിസ്മി,(ഒന്നാം സ്ഥാനം)ആയിശ റെന (രണ്ടാം സ്ഥാനം) ഹനാന്‍ അന്‍വര്‍ (മൂന്നാം സ്ഥാനം)
വിജയികള്‍ക്ക് വിമണ്‍ ഇന്ത്യ ഖത്തര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷജ്‌ന എം എ, സെറീന ബഷീര്‍, സൗദ പി കെ, ബബീന ബഷീര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വിമണ്‍ ഇന്ത്യ ഖത്തര്‍ വൈസ് പ്രസിഡന്റ് ഷജ്‌ന എം എ മുഖ്യാതിഥിയായി പരിപാടിയില്‍ റയ്യാന്‍ സോണ്‍ കോര്‍ഡിനേറ്റര്‍ ഷഫ്ന വാഹിദ് സ്വാഗതവും ഗേള്‍സ് ഇന്ത്യ ഖത്തര്‍ വൈസ് പ്രസിഡന്റ് ഖദീജ മന്‍സൂര്‍ നന്ദിയും പറഞ്ഞു മത്സരങ്ങള്‍ ഗേള്‍സ് ഇന്ത്യ സോണല്‍ ആന്‍ഡ് യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍ നിയന്ത്രിച്ചു.