Uncategorized

പ്രൊഫഷണല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ കോണ്‍വെക്കേഷന്‍ ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന് കീഴില്‍ കോട്ടക്കലില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ കോണ്‍വെക്കേഷന്‍ ശ്രദ്ധേയമായി .അഖ ഗ്രൂപ് ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകനുമായ അഹമ്മദ് ജുമാ അല്‍ ജാസിം മുഖ്യ അതിഥി ആയിരുന്നു. നവ സംരഭകരെ എപ്പോഴും പ്രോല്‍സാഹിപ്പിക്കുന്ന പാരമ്പര്യമാണ് ഖത്തറിനുള്ളതെന്നും, വരും കാലങ്ങളില്‍ യുവ സംരഭകരുടെ സ്വപ്ന ഭൂമിയാകും ഖത്തറെന്നും അദ്ധേഹം പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ വലിയ തൊഴില്‍സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന പ്രൊഫഷണല്‍ പിആര്‍ഒ സര്‍വീസ്, അഡ്വാന്‍സ് ട്രാന്‍സ്ലേഷന്‍, എച്ച് ആര്‍ ട്രെയിനിങ് തുടങ്ങിയ കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച 15 വിദ്യാര്‍ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും നല്‍കിയത്.

ചടങ്ങില്‍ പ്രഫ്ഷണല്‍ ബിസിനസ് ഗ്രൂപ്പ് എംഡി അലിഹസന്‍ ത ച്ചറക്കല്‍ അധ്യക്ഷത വഹിച്ചു. വിദേശ രാജ്യങ്ങളിലെ ജോലി സ്വപനം കാണുന്ന കേരളത്തിലെ യുവജനങ്ങള്‍ക്ക സഹായകമായി എപ്പോഴും ഉണ്ടാവണമെന്ന പ്രൊഫഷണല്‍ ഗ്രൂപ്പിന്റെ സ്വപന സാക്ഷാല്‍കാരമാണ് ഈ സംരംഭമെന്ന് അദ്ധേഹം പറഞ്ഞു. ജനറല്‍ മാനേജര്‍ ഹസന്‍ അലി പഞ്ച്വാനി , ട്രയിംനിംഗ് ഇന്‍സ്റ്റിറ്റിയുട്ട് ഡയറക്ടര്‍ മുഹമ്മദ് നൈസാം ,ഫില്‍സ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഫസല്‍ റഹ്മാന്‍ തച്ചറക്കല്‍, ഉണ്ണികൃഷ്ണന്‍ വെന്നിയൂര്‍, ഖാലിദ് ഹാജി ടി വി, ട്രയിനര്‍മാരായ അബൂബക്കര്‍ അരിപ്ര, ഫര്‍ഹാന്‍ ഫാരിസ് വേങ്ങര, ജുനൈദ് അന്നാര, പ്രീതി വെന്നിയുര്‍ എന്നിവര്‍ പങ്കെടുത്തു.

ഗള്‍ഫ് ജോലി സ്വപനം കാണുന്നവര്‍ക്ക് സഹായകമാവുന്ന കൂടുതല്‍ കോഴ്‌സുകള്‍ പിബിജി ട്രയിംനിഗ് ഇന്‍സ്റ്റിറ്റിയുട്ടില്‍ ഉടന്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!