
ഗറാഫയില്‍ നിന്നും കാര്‍ മോഷണം പോയതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതം
അമാനുല്ല വടക്കാങ്ങര
ദോഹ. ഗറാഫയില്‍ നിന്നും കാര്‍ മോഷണം പോയതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.