മാസ്‌ക് ധരിക്കാത്തതിന് പിടിക്കപ്പെട്ടവര്‍ ഫൈനടക്കാതെ രക്ഷയില്ല
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി മാസ്‌ക് ധരിക്കാത്തതിന് പിടിക്കപ്പെട്ടവര്‍ക്ക് ഫൈനടക്കാതെ രക്ഷയില്ല . പബ്‌ളിക് പ്രോസിക്യൂഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസായതിനാല്‍ മാസ്‌ക് ധരിക്കാത്തതിന് ഫൈന്‍ വന്നവര്‍ എത്രയും വേഗം ഫൈനടക്കുകയും രസീറ്റ് റയ്യാനിലുള്ള റൂള്‍സ് എക്‌സിക്യൂഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സമര്‍പ്പിക്കുകയും വേണമെന്ന് അനുഭവസ്ഥരായ പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇങ്ങനെ സമര്‍പ്പിച്ചാല്‍ ഐ.ഡിയിലുള്ള റിമാര്‍ക്‌സ് ഒഴിവാകും. അല്ലാത്ത പക്ഷം വിസ അടിക്കാനും മറ്റും പ്രയാസം നേരിട്ടേക്കാം. നാട്ടില്‍ പോകുന്ന സമയത്ത് എയര്‍പോര്‍ട്ടില്‍ പിടിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്.
മാസ്‌ക് ധരിക്കാത്തതിന് പിഴയടക്കുന്നത് സംബന്ധിച്ച് ഇതുവരേയും മെസേജ് വരാത്തവര്‍ പബ്‌ളിക് പ്രോസിക്യൂഷന്‍ വെബ്‌സൈറ്റില്‍ പോയി ചെക്ക് ചെയ്തു നോക്കിയാല്‍ മതി.
ഗൂഗിള്‍ മാപ്പില്‍ എക്‌സിക്യൂഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് റയ്യാന്‍ എന്ന് ടൈപ്പ് ചെയ്താല്‍ ഓഫീസ് ലൊക്കേഷന്‍ ലഭിക്കും.