കോട്ടയം ജില്ലാ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഖത്തര്‍ പതിനാറാം വാര്‍ഷിക സംഗമം ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: കോട്ടയം ജില്ലാ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഖത്തര്‍ പതിനാറാം വാര്‍ഷിക സംഗമം ഐസിസി അശോക ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
കോട്ടയം ജില്ലാ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐസിസി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ പരിപാടി ഉത്ഘാടനം ചെയ്തു.ഐ.സി.ബി.എഫ്. ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍ മുഖ്യ അതിഥിയായി പങ്കെടുത്തു .
സംഘടന മുഖ്യ രക്ഷാധികാരി എം.എസ്. അബ്ദുല്‍ റസാക്ക് മുഖ്യ പ്രഭാഷണം നടത്തി . അഡൈ്വസറി ചെയര്‍മാന്‍ ജോപ്പച്ഛന്‍ തെക്കേകൂറ്റ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ദീര്‍ഘ കാലമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ മോര്‍ച്ചറിയില്‍ സാമൂഹ്യ സേവനം നടത്തുന്ന കോട്ടയംകാരായ ബബിത മനോജ്, റീന തോമസ്, ദിലീപ് തോമസ്, സബിത ദിലീപ്, ലിബീഷ് ചാക്കോ, സിനി സോണി എന്നിവരെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു.
ഗള്‍ഫ് മാധ്യമം നടത്തിയ ഷീക്യു എക്‌സലന്‍സ് അവാര്‍ഡിലെ സ്‌പോര്‍ട് വിന്നര്‍ മേരി അലക്‌സാണ്ടര്‍, ദീര്‍ഘകാലമായി ഖത്തറില്‍ അഭിനയം , ഗാനരചന ഗാനാലാപനം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു കൊട്ടയം കാരനായ ജിജോയി ജോര്‍ജ് എന്നിവരെയും ചടങ്ങില്‍ മേമന്റോ നല്‍കി ആദരിച്ചു
കള്‍ച്ചറല്‍ സെക്രട്ടറി അഭിലാഷിന്റെ നേതൃത്വത്തില്‍ ദോഹിലെ കലാകാരന്‍ മാരൂടെ വിവിധ കലാപിപാടികളും അവതരിപ്പിച്ചു
അയിന്‍സിനാ ഫാത്തിമ, പ്രേമ ആന്റ് മഞ്ജു എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍