Archived Articles
ആമിന ഒടുങ്ങാട്ടിന് കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം യാത്രയയപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ: രണ്ടു പതിറ്റാണ്ടിലേറെ ഖത്തര്‍ പ്രവാസിയായിരുന്ന ആമിന ഒടുങ്ങാട്ടിന് കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം യാത്രയയപ്പ് നല്‍കി. എം. ഇ എസ് ഇന്ത്യന്‍ സ്‌ക്കൂളിലെ ജീവനക്കാരിയായിരുന്ന ആമിന കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ സ്വദേശിനിയാണ്.
ഇഷാന്‍ അമീര്‍ അലിയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് അമീന്‍ എം.എ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അസീസ് പുതിയോട്ടില്‍ അധ്യക്ഷനായിരുന്നു. വി കെ അബ്ദുള്ള, ഇ.എ നാസര്‍, ഇല്ല്യാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അമീര്‍ അലി നന്ദി പറഞ്ഞു