Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലുസൈല്‍ സൂപ്പര്‍ കപ്പ് ടിക്കറ്റ് വില്‍പനയാരംഭിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് വേദിയാകുന്ന 80,000 പേരെ ഉള്‍ക്കൊള്ളുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യയുടെയും ഈജിപ്തിന്റെയും ചാമ്പ്യന്മാര്‍ ഏറ്റുമുട്ടുന്ന ലുസൈല്‍ സൂപ്പര്‍ കപ്പ് ടിക്കറ്റ് വില്‍പനയാരംഭിച്ചതായി ഫിഫ അറിയിച്ചു. സെപ്തംബര്‍ 9 വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് ആവേശകരമായ ലുസൈല്‍ സൂപ്പര്‍ കപ്പ് നടക്കുക. മത്സര ദിവസം സ്റ്റേഡിയത്തിന്റൈ ഗേറ്റുകള്‍ വൈകുന്നേരം 4.30 ന് തുറക്കും

ടിക്കറ്റുകള്‍ https://www.fifa.com/fifaplus/en/tickets-ല്‍ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ . ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. അതിനാല്‍ ടിക്കറ്റുകള്‍ വിറ്റു തീരുന്നതിന് മുമ്പ് സ്വന്തമാക്കണണമെന്ന് ഫിഫ നിര്‍ദേശിച്ചു.
പണമടച്ച ഉടനെ കണ്‍ഫര്‍മേഷന്‍ ലഭിക്കും.
കാറ്റഗറി 4: 40 റിയാല്‍ , കാറ്റഗറി 3: 80 റിയാല്‍ , കാറ്റഗറി 2: 150 റിയാല്‍, കാറ്റഗറി 1: 200 റിയാല്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്.

ടിക്കറ്റുകള്‍ വാങ്ങിയ ശേഷം, ആരാധകര്‍ക്ക് നിയുക്ത ഹയ്യ വെബ്‌സൈറ്റ് വഴി അവരുടെ ടിക്കറ്റ് നമ്പര്‍ നല്‍കി ഡിജിറ്റല്‍ ഹയ്യ കാര്‍ഡിന് അപേക്ഷിക്കാം. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ഓരോ ടിക്കറ്റ് ഉടമയും അവരുടെ ഹയ്യ കാര്‍ഡ് കാണിക്കേണ്ടിവരും.

Related Articles

Back to top button