Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകള്‍ ഈദ് അല്‍-അദ്ഹ അവധിക്കാലത്ത് ജനന സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ സംവിധാനം വഴി മാത്രം

അമാനുല്ല വടക്കാങ്ങര

ദോഹ : ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകള്‍ ഈദ് അല്‍-അദ്ഹ അവധിക്കാലത്ത് ജനന സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ സംവിധാനം വഴി മാത്രമായിരിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ജനന സര്‍ട്ടിഫിക്കറ്റിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കുവാന്‍ മന്ത്രാലയം പൊതുജനങങളെ ആഹ്വാനം ചെയ്തു. ഇതിനായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിലുള്ള https://eservices.moph.gov.qa/bcmoi/faces/informantWizard.xhtml എന്ന ലിങ്ക് ഉപയോഗിക്കുകയും സര്‍ട്ടിഫിക്കറ്റ് വിമന്‍ ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് സെന്ററിലെ നവജാത ശിശു രജിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്നും 8.30 മുതല്‍ 12 മണി വരെ നേരിട്ട് സ്വീകരിക്കുകയോ ഖത്തര്‍ പോസ്റ്റിന്റെ ഡോര്‍ ഡെലിവറി സംവിധാനം പ്രയോജനപ്പെടുത്തുകയോ ചെയ്യാം.

മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസസ് ഓഫീസില്‍ നിന്നും രാവിലെ 8.30 മുതല്‍ 12 മണി വരെ ലഭിക്കും.

Related Articles

Back to top button