സോഷ്യല്‍ ഫോറം മര്‍ഖിയ ബ്ലോക്ക് കണ്‍വെന്‍ഷനും പുതിയ പ്രവര്‍ത്തര്‍ക്ക് സ്വീകരണവും
അമാനുല്ല വടക്കാങ്ങര
ദോഹ: സോഷ്യല്‍ ഫോറം മര്‍ഖിയ ബ്ലോക്ക് കണ്‍വെന്‍ഷനും പുതിയ പ്രവര്‍ത്തര്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു . ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഫാസിസ്റ്റുകള്‍ ഭീകരനായാട്ട് നടത്തുമ്പോഴും അനീതിക്കെതിരെ വനിതകളുള്പ്പെടെയുള്ളവരുടെ ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ന്നുവരുന്നത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശ നല്‍കുന്നുണ്ടെന്ന് കണ്വെന്ഷന് ഉത്ഘാടനം ചെയ്ത ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റിയംഗം മുഹമ്മദലി കണ്ണാട്ടി അഭിപ്രായപ്പെട്ടു. ഫാഷിസത്തിന്റെ മൂക്കിന് നേരെ ചൂണ്ടുവിരലുയര്‍ത്തി പ്രതിരോധം തീര്‍ക്കുന്ന അഫ്രീനും , ആയിഷ റെനയും , മുസ്ഖാന് ഖാനുമെല്ലാം അക്രമികളുടെ അന്ത്യം വിദൂരമല്ല എന്ന സന്ദേശമാണ് നല്‍കുന്നത് .
സോഷ്യല്‍ ഫോറം അംഗത്വമെടുത്ത പുതിയ പ്രവര്‍ത്തകര്‍ക്കുള്ള സ്വീകരണ ചടങ്ങ് സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് സെക്രട്ടറി ഷാജഹാന് ആലുവ ഉല്‍ഘടനം ചെയ്തു.
കണ്‍വെന്‍ഷനോടനുബന്ധിച്ച് സൈഫുദ്ധീന്‍ തലശ്ശേരി ഒരുക്കിയ ചരിത്ര കോളാഷ്, നജീബ് റഹ്മാന്, സൈഫുദ്ധീന്‍ എന്നിവരുടെ ഗാനലാപനം തുടങ്ങിയവയും ഉണ്ടായിരുന്നു.
ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം നോര്‍ത്ത് മേഖല പ്രസിഡന്റ് ഫസല്‍ അഹമ്മദ്, മൂസ, ജംഷാദ്, ഷഹീം എന്നിവര്‍ സംബന്ധിച്ചു. മര്‍ഖിയ ബ്ലോക്ക് പ്രസിഡന്റ് അസ്സിം ഇബ്രാഹിം കൊടിയില്‍ അധ്യക്ഷത വഹിച്ചു . ബ്ലോക്ക് സെക്രട്ടറി മുനീര്‍ കൊണ്ടോട്ടി സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനറും ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ ഉമര്പുന്നപ്ര നന്ദിയും പറഞ്ഞു.