Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സിദ്ര മെഡിസിന്‍ മൂന്ന് പുതിയ സ്വകാര്യ പീഡിയാട്രിക് ഈവനിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: സിദ്ര മെഡിസിന്‍ ഖത്തറിലെ കുട്ടികള്‍ക്ക് കൂടുതല്‍ ഹെല്‍ത്ത് കെയര്‍ ചോയ്സുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി മൂന്ന് പുതിയ സ്വകാര്യ പീഡിയാട്രിക് ഈവനിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു.

ജനറല്‍ പീഡിയാട്രിക്‌സ്, ഡെര്‍മറ്റോളജി, അലര്‍ജി, ഇമ്മ്യൂണോളജി സായാഹ്ന ക്ലിനിക്കുകളാണ് ഘട്ടം ഘട്ടമായി തുറക്കുന്നത്. റഫറല്‍ ആവശ്യമില്ലാതെ കുടുംബങ്ങള്‍ക്ക് സ്വകാര്യ സായാഹ്ന ക്ലിനിക്കുകളില്‍ കണ്‍സള്‍ട്ടേഷന്‍ ബുക്ക് ചെയ്യുന്നതിന് 40033333 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി.

പ്രവൃത്തിദിവസങ്ങളില്‍ (ഞായര്‍ മുതല്‍ വ്യാഴം വരെ) ഉച്ചകഴിഞ്ഞ് 3 മുതല്‍ 8 വരെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് വഴിയോ സ്വയം പേയ്മെന്റ് വഴിയോ പണമടയ്ക്കാം.

Related Articles

Back to top button