
എല്‍.എന്‍.ജി വ്യാപാരത്തില്‍ അജയ്യ ശക്തിയായി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. എല്‍.എന്‍.ജി വ്യാപാരത്തില്‍ അജയ്യ ശക്തിയായി ഖത്തര്‍ . കഴിഞ്ഞ വര്‍ഷം മിഡില്‍ ഈസ്റ്റിനും ഏഷ്യ-പസഫിക്കിനുമിടയില്‍ വ്യാപാരം നടത്തിയ 37.1 മില്യണ്‍ ടണ്‍ എല്‍എന്‍ജിയില്‍ 28.2 മില്യണ്‍ ടണ്‍ കയറ്റുമതി ചെയ്തത് ഖത്തറായിരുന്നുവെന്ന് ഇന്റര്‍നാഷണല്‍ ഗ്യാസ് യൂണിയന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍, മിഡില്‍ ഈസ്റ്റ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം മൂന്നാമത്തെ വലിയ എല്‍എന്‍ജി വ്യാപാര പ്രവാഹമായിരുന്നുവെന്ന് ഐജിയു അതിന്റെ ‘ലോക എല്‍എന്‍ജി റിപ്പോര്‍ട്ട് 2022’ ല്‍ പറയുന്നു.